തിരുവനന്തപുരം: നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലായ് ഒന്നിന് ഉച്ചയ്ക്ക് 12ന് വിമൻസ് കോളേജിൽ നിർവഹിക്കും. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പസുകളിൽ നവാഗതരെ സീനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വരവേൽക്കും. രാവിലെ 11 മുതൽ 12 വരെ നാല് വർഷ ബിരുദ കോഴ്സുകളെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് നടക്കും. ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയായിരിക്കും ഉദ്ഘാടന ചടങ്ങ്. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ സ്വാഗത സംഘം ചെയർമാനായി മന്ത്രി ഡോ. ആർ. ബിന്ദുവിനെയും കൺവീനറായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയിയെയും പ്രോഗ്രാം കോ-ഓർഡിനേറ്ററായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീറിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |