തിരുവനന്തപുരം: കാർഷിക വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഞാറ്റുവേല ചന്തകൾ കർഷകസഭകൾ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഇന്ന് കായംകുളത്ത് നിർവഹിക്കും. വൈകിട്ട് നാലിന് ടി.എ. കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ സംഭരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഞാറ്റവേല കലണ്ടർ,ഞാറ്റവേല ടേബിൾ കലണ്ടർ എന്നിവ ചടങ്ങിൽ പ്രകാശിപ്പിക്കും. കെ.സി. വേണുഗോപാൽ എം.പി,കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് മുതൽ ജൂലൈ 5 വരെ സംസ്ഥാനത്തുടനീളം ഞാറ്റവേല ചന്തകളും കർഷക സഭകളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |