SignIn
Kerala Kaumudi Online
Saturday, 06 July 2024 8.03 AM IST

മികവാർന്ന ഭാവികാലത്തിന് സംസ്‌കാര സമ്പന്നതയാർന്ന സംഘടിതശക്തി ആവശ്യം

auto

'കൾച്ചർ ഈറ്റ്സ് സ്ട്രാറ്റജി ഫോർ ബ്രേക്ക്ഫാസ്റ്റ്' എന്നത് മാനേജ്‌മെന്റ് ഗുരുവായ പീറ്റർ ഡ്രക്കറിന്റെ 2006 ലെ വാചകമാണ്. അതായത് നിങ്ങൾ എത്ര വൈദഗ്ധ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്താലും അത് നടപ്പാക്കുന്നവർക്ക് മൂല്യവത്തായ സംസ്‌കാരമില്ലെങ്കിൽ അത് തകർന്ന് തരിപ്പണമാകുമെന്നർത്ഥം. പദ്ധതി നടപ്പിലാക്കുന്ന ആളുകളുടെ പങ്ക് ബിസിനസ് വ്യവസ്ഥയിൽ പരമ പ്രധാനമാണെന്ന ഈ വാക്കുകൾ എക്കാലവും ശ്രദ്ധേയമാണ്. ബിസിനസ് ലോകത്ത് പ്രധാനപ്പെട്ട കാര്യങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ, പെരുമാറ്റങ്ങൾ, വിശ്വാസങ്ങൾ, അനുമാനങ്ങൾ എന്നിവയെല്ലാം സംസ്‌കാരം വെളിപ്പെടുത്തുന്ന ഘടകങ്ങളാണ്.

കരുത്തുറ്റതും പരിതസ്ഥിതികളോട് ഇണങ്ങിച്ചേരാൻ കഴിയുന്നതുമായ സാംസ്‌കാരിക മനോഭാവമുള്ള സ്ഥാപനങ്ങൾക്കാണ് കാലക്രമേണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുകയെന്ന് ജോൺ കോട്ടറും ജെയിംസ് ഹെസ്‌കെറ്റും ചേർന്ന് 1992 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അത് മാറ്റമില്ലാതെ തുടരുന്നു. ജണഇ കൾച്ചർ സർവ്വേ പ്രകാരം 70 ശതമാനത്തോളം വരുന്ന മുതിർന്ന എക്സിക്യുട്ടീവുകളും മാറ്റങ്ങൾക്ക് വഴിതെളിച്ചത് മികച്ച സംസ്‌കാരമാണെന്ന് വിശ്വസിക്കുന്നു. തങ്ങളുടെ ജോലിസ്ഥലത്തെ സംസ്‌കാരത്തിൽ സന്തുഷ്ടരായ ജീവനക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടിയിൽ കൂടുതൽ ജോലിയിൽ ക്രിയാത്മകരാകാൻ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മികച്ച സംസ്‌കാരം വാർത്തെടുക്കാൻ വിശ്വാസ്യത പടുത്തുയർത്തുക

എല്ലാ സ്ഥാപനങ്ങൾക്കും നൈസർഗികമായ സംസ്‌കാരമുണ്ട്. അവയുടെ വിശ്വാസപ്രമാണങ്ങളും ലക്ഷ്യങ്ങളുമെല്ലാം ആ സംഘടനയുടെ സംസ്‌കാരത്തെയും പ്രകടനത്തെയും സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

ഞങ്ങളുടെ സ്ഥാപനത്തിൽ കൾച്ചർ കണ്ര്രക് പ്രോഗ്രാം രൂപീകരിക്കുന്നതിന് ലാർജ് സ്‌കെയിൽ ഇന്ററാക്ടീവ് പ്രോസസ് (ഘടകജ) എന്ന മാതൃക സ്വീകരിച്ചിട്ടുണ്ട്. ഡാൻമില്ലർ ടൈസൺ അസോസിയേറ്റ്സിന്റെ പരിവർത്തന മാതൃക അടിസ്ഥാനമാക്കി ഘടകജ സാംസ്‌കാരിക പരിവർത്തനം ഊർജ്ജിതമാക്കുന്നു.

ഇതനുസരിച്ച്, ആദ്യം മാറ്റം ആവശ്യമായി വരുന്നത് സ്ഥാപനത്തിന്റെ നിലവിലെ സാഹചര്യത്തോടുള്ള അതൃപ്തി (ഡി), ഭാവി സാധ്യതകളിലേക്കുള്ള വ്യക്തമായ കാഴ്ച്ചപ്പാട് (വി), മാറ്റത്തിലേക്കുള്ള ആദ്യപടികൾ (എഫ്), കാഴ്ചപ്പാടിലേക്ക് നീങ്ങുന്നതിനുളള പ്രതിരോധക്ഷമത (ആർ) എന്നിവയിലാണ്.

ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് വഴിതെളിക്കാൻ ഘടകജ ഞങ്ങളെ സഹായിക്കുകയും സ്ഥാപനത്തിലെ ജീവനക്കാരെയും നേതൃനിരയിലുള്ളവരെയും പ്രാപ്തരാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് 25 ശില്പശാലകൾ സംഘടിപ്പിക്കുകയുണ്ടായി, ശ്രദ്ധേയ സാംസ്‌കാരിക പരിവർത്തനം സാധ്യമാക്കിയ 120 പ്രോജക്ടുകൾക്ക് അത് വഴിവെച്ചു. ഈ മാറ്റത്തിലേക്ക് എല്ലാ ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിക്കുകയും അങ്ങനെ കാര്യക്ഷമമായി വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നതിന് കഴിയുകയും ചെയ്തു.

സ്ഥാപനമൊന്നടങ്കം പരിവർത്തനം സാധ്യമാക്കുക

വൻകിട സ്ഥാപനങ്ങളിൽ വ്യാപകമായ പരിവർത്തനം നടപ്പാക്കുക, പ്രതിരോധങ്ങളെ മറികടക്കുക, വിശാലമായ സ്ഥാപനത്തിലെ ഓരോ അംഗവും ഒരേ സാംസ്‌കാരികതയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയൊക്കെ വമ്പൻ കാര്യങ്ങളാണ്.

ഞങ്ങളുടെ അനുഭവത്തിൽ മാറ്റത്തിലേക്കുള്ള ഇത്തരം യാത്രകളുടെ വിജയം പ്രധാനമായും ബിസിനസ് മാനേജർമാരെയും നേതൃനിരയിലുള്ളവരെയും ആശ്രയിച്ചിരിക്കുന്നു. അവരാണ് മികച്ച സംസ്‌കാരം സ്ഥാപനങ്ങളിൽ ഫലവത്തായി നടപ്പാക്കുന്നത്. ജണഇ സർവേയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

നേതാക്കളും സംഘടനാ സംസ്‌കാരവും

'നേതാക്കൾ ചെയ്യുന്ന ഗൗരവതരമായ ഒരേയൊരു സംഗതി സംസ്‌കാരം രൂപപ്പെടുത്തുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നത് മാത്രമാണെ'ന്ന് സംഘടനാപരമായ പരിവർത്തനത്തെ സംബന്ധിച്ച് സുവ്യക്തമായ ആശയം അവതരിപ്പിച്ച എഡ്ഗർ ഷീൻ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ സംഘടനക്ക് ആവശ്യമായ മാറ്റങ്ങൾ കണ്ടെത്തുന്നതിലും അവ നടപ്പാക്കുന്നതിലും നേതൃത്വമെന്നത് അത്യന്തം പ്രാധാനപ്പെട്ട ഒന്നാണ്.

(ടാറ്റ മോട്ടോഴ്സ്, കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് എച്ച് ആർ ഹെഡ് ആണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, TATA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.