SignIn
Kerala Kaumudi Online
Wednesday, 31 July 2024 9.23 AM IST

പാട്ട് - അടി - ആട്ടം- റിപ്പീറ്റ് പേട്ടറാപ്പ് ടീസർ

ss

ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പ് എന്ന ചിത്രത്തിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയുടെയും ടൊവിനോ തോമസിന്റെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റർടെയ്നാറായാണ് സംവിധായകൻ എസ്.ജെ. സിനു ഒരുക്കുന്നത്.
വേദിക ആണ് നായിക.സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ.കഥയും തിരക്കഥയും പി.കെ. ദിനിൽ ആണ്.ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു.സംഗീതമൊരുക്കുന്നത് ഡി .ഇമ്മാനാണ്.നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു.
ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാം ആണ് നിർമ്മാണം. പി .ആർ . ഒ : പ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.