SignIn
Kerala Kaumudi Online
Friday, 06 September 2024 8.10 PM IST

രാജാ സാബ് ഗ്ളിംപ്സ് സൂപ്പർ ലുക്കിൽ പ്രഭാസ്

Increase Font Size Decrease Font Size Print Page

ss

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദ രാജാ സാബ് എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിൽ ​ഗാനരംഗത്ത് പ്രഭാസിനെ അവതരിപ്പിക്കുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി. ജി വിശ്വപ്രസാദ് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആഗസ്റ്റ് 2 ന് ആരംഭിക്കും. തമൻ എസ് സം​ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് . വിഎഫ്എക്‌സ് ബാഹുബലി ഫെയിം ആർ .സി കമൽകണ്ണനാണ്. ഫാമിലി എന്റർടെയ്നറായ പ്രതി റോജു പാണ്ഡഗെ റൊമാന്റിക് കോമഡിയായ മഹാനുഭാവുഡു എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്'. ഏപ്രിൽ 10ന് റിലീസ് ചെയ്യും. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, പി.ആർ. ഒ: ആതിര ദിൽജിത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.