യുവനടിമാരിൽ ശ്രദ്ധേയയായ മമിത ബൈജുവിന് ജന്മദിനത്തിൽ ആശംസ നേർന്ന് അഖില ഭാർഗവൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
നീ ഒരുപാടൊരുപാട് സ്പെഷ്യലാണ്. നമ്മുടെ ഗുഡ് മൊമന്റുസുകളിലേക്ക് ഒരു എത്തിനോട്ടം. പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകൾ. അഖില കുറിച്ചു. പ്രേമലു സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില പങ്കുവച്ചു. പ്രേമലുവിൽ മമിത അവതരിപ്പിച്ച റീനുവിന്റെ കൂട്ടുകാരി കാർത്തികയായി അഖിലയാണ് സ്ക്രീനിൽ എത്തിയത്. ഇരുവരുടെയും കോബോ പ്രേക്ഷകരുടെ മനം കവർന്നു. പ്രേമലുവിൽ മമിതയ്ക്ക് ഒപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ് അഖിലയുടെ കാർത്തിക. പ്രേമലുഎന്ന ചിത്രം മമിതയെ കേരളത്തിന് പുറത്തും പ്രശസ്തയായി. തമിഴിൽ നായികയായി ഏറെ തിരക്കിലാണ് മമിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |