മഞ്ചേരി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ വള്ളുവനാട് ഈസി മണി ലാഭത്തിൽ 95 ശതമാനം വളർച്ചയുമായി മുന്നേറുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 484.58 കോടി രൂപയാണ് സ്വർണപ്പണയ വായ്പയാണ് നൽകിയത്. മുൻവർഷം 112.03 കോടിയായിരുന്നു. പ്രവർത്തന വരുമാനത്തിൽ 244 ശതമാനമാണ് വളർച്ച. പുതിയ 46 ശാഖകൾ തുടങ്ങാനായതും നിഷ്ക്രിയ ആസ്തി 0.44 ശതമാനമായി കുറച്ചതും നേട്ടമായി.
വൻകിട വായ്പകൾക്ക് പകരം ചെറുകിട ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് ബിസിനസ് വർദ്ധിപ്പിക്കാനാണ് ശ്രദ്ധിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ പി.സി.നിധീഷ് പറഞ്ഞു. അതിനാൽ ഉപഭോക്താക്കളുടെ എണ്ണം 283 ശതമാനം ഉയർന്നു. നിലവിൽ ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. നടപ്പുസാമ്പത്തിക വർഷത്തിൽ 34 ശാഖകൾ തുറക്കുന്നതോടെ സ്വർണപ്പണയ വായ്പ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബാങ്കിംഗ് ഇതര മേഖലയിൽ കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പി.സി.നിധീഷ്, എ.കെ.നാരായണൻ, എൻ.രാകേഷ്, എ.ഒമേഷ്, സാജൻ ജനാർദ്ദനൻ എന്നിവരാണ് സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.
ദിവസ, ആഴ്ച, മാസ തവണകളായി വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യം, അടയ്ക്കുന്നതിനനുസരിച്ച് കുറയുന്ന പലിശ, മികച്ചതും അതിവേഗത്തിലുള്ളതും രഹസ്യചാർജുകളില്ലാത്തതുമായ സേവനം എന്നിവ വള്ളുവനാട് ഈസി മണിയെ ജനപ്രിയമാക്കുന്നു. സ്വർണ വായ്പകൾക്ക് പ്രോസസിംഗ്, അപ്രൈസൽ ചാർജുകൾ ഒഴിവാക്കിയതും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
പ്രവർത്തനം വ്യാപിപ്പിക്കുന്നു
വ്യക്തിഗത, ബിസിനസ്, വാഹന വായ്പ വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും ബിസിനസ് ഏകോപിപ്പിക്കുന്നതിനുമായി ആധുനിക സജ്ജീകരണങ്ങളോടെ വള്ളുവനാട് ഈസിമണിയുടെ കോർപ്പറേറ്റ് ഓഫീസ് മഞ്ചേരിയിൽ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |