SignIn
Kerala Kaumudi Online
Sunday, 18 August 2024 1.56 AM IST

ഗുജറാത്തിലോ കേരളത്തിലോ വൈദ്യുതി നിരക്ക് കൂടുതൽ,​ കണക്കുകൾ പറയുന്നതിങ്ങനെ,​ വ്യക്തമാക്കി കെ എസ് ഇ ബി

kk

തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണത്തിനെതിരെ കെ.എസ്.ഇ,​ബി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്. ഇ.ബി വ്യക്തമാക്കുന്നു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി ബില്ലുകൾ താരതമ്യം ചെയ്തു കൊണ്ടാണ് കെ.എസ്.ഇ.ബി ആരോപണങ്ങൾക്ക് ഫേസ്‌ബുക്കിലൂടെ മറുപടി നൽകിയത്. ഗുജറാത്തിലെയും കേരളത്തിലെയും വൈദ്യുതി നിരക്കുകൾ തമ്മിൽ ആയിരം രൂപയിലേറെ വ്യത്യാസമുണ്ടെന്ന് കെ.എസ്.ഇ.ബി ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

കെ.എസ്.ഇ.ബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്നതായി കാണുന്നുണ്ട്. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും അവർ പറഞ്ഞുവയ്ക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണിത്. ഉദാഹരണത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകൾ പരിശോധിക്കാം.

1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെൻ്റ് പവർ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിൻ്റെ ദ്വൈമാസ ബില്ലാണ് ചിത്രത്തിൽ കാണുന്നത്.

492 യൂണിറ്റ് ഉപയോഗത്തിന് അടയ്ക്കേണ്ട തുക 4380 രൂപ.

അതേ ഉപയോഗത്തിന് കേരളത്തിൽ നൽകേണ്ട തുക കെ എസ് ഇ ബി വെബ്സൈറ്റിലെ ബിൽ കാൽക്കുലേറ്ററിൽ കണക്കാക്കിയതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

ബിൽ തുക : 3326 രൂപ.

ബില്ലിലെ വ്യത്യാസം : 1054 രൂപ.

ആയിരത്തിലേറെ രൂപ കേരളത്തെക്കാൾ കൂടുതലാണ് ഗുജറാത്തിൽ എന്ന് വ്യക്തം.

2. മറ്റൊരുദാഹരണം നോക്കാം. മുംബൈ നഗരത്തിൽ അദാനി പവർ ആണ് വൈദ്യുതി വിതരണം നിർവ്വഹിക്കുന്നത്. അദാനി പവർ ഒരു സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിന് നൽകിയ പ്രതിമാസ ബില്ലാണ് ചിത്രത്തിലുള്ളളത്.

ഉപയോഗം : 537 യൂണിറ്റ്. ബിൽ തുക : 5880 രൂപ

അതേ ഉപയോഗത്തിന് കേരളത്തിൽ നൽകേണ്ട തുക : 5567 രൂപ.

കേരളത്തിലെ ലാഭം : 313 രൂപ

രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, സിക്കിം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ ഉയർന്ന വൈദ്യുതി നിരക്കാണ് നിലവിലുള്ളത് എന്നതാണ് വസ്തുത.

വാൽക്കഷണം : ഗുജറാത്തിൽ ടൊറെൻ്റ് പവർ നൽകിയ ബില്ലിൽ സൂക്ഷിച്ചു നോക്കിയാൽ FPPPA charges എന്ന പേരിൽ 1800+ രൂപ ഈടാക്കിയതായി കാണാം. FPPPA എന്നാൽ "Fuel and Power Purchase Price Adjustment,". ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വർദ്ധനയ്ക്കനുസൃതമായി അതതു സമയത്ത് വൈദ്യുതി വാങ്ങൽച്ചെലവിൽ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കൾക്ക്‌ കൈമാറുന്നതിന്റെ കണക്കാണ് അത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB, KSEB BILL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.