തിരുവനന്തപുരം: ജനസംഘസ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനം ഇന്നുമുതൽ ജൂലായ് 6വരെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ബി.ജെ.പി. ഇന്ന് രാവിലെ പാർട്ടി ഓഫീസുകളിൽ അനുസ്മരണയോഗങ്ങളും പുഷ്പാർച്ചനയും നടത്തും. ജില്ലാ,മണ്ഡലം തലത്തിൽ അനുസ്മരണസമ്മേളനങ്ങൾ,ജൂലായ് ആറിന് മുമ്പ് ബൂത്ത് തലത്തിൽ സമ്മേളനങ്ങളും നടത്തും. സ്വന്തം അമ്മയുടെ പേരിൽ ഓരോ പ്രവർത്തകനും ഓരോ മരം നടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പരിപാടി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |