ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭ മാതൃസഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ ശിവഗിരി മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, പി.ആർ.ഒ ഡോ.സനൽകുമാർ.ടി, കേന്ദ്ര ഉപദേശകസമിതി അംഗം എം.എൽ.ഉഷാരാജ്, യുവജനവിഭാഗം ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് സഭാ പ്രവർത്തനത്തിനുളള മാർഗ്ഗനിർദ്ദേശങ്ങൾ സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.
ഫോട്ടോ: ഗുരുധർമ്മ പ്രചാരണസഭ മാതൃസഭ കേന്ദ്രസമിതിയുടെ പുതിയ ഭാരവാഹികൾക്ക് സഭാ പ്രവർത്തനത്തിനുളള മാർഗ്ഗനിർദ്ദേശങ്ങൾ സ്വാമി സച്ചിദാനന്ദ വിശദീകരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |