മൂടാടി: കാലാവസ്ഥാ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂടാടിയിൽ സ്ഥാപിച്ചു . അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനാണ് മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെകെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ സ്ഥാപിച്ചത്. മഴയുടെ അളവ്, അന്തരീക്ഷ താപനില, തുടങ്ങിയവ കേന്ദ്രീകൃത സെർവറിലേക്ക് എത്തുന്ന വിധത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, എം.കെ മോഹൻ,എം .പി.അഖില, പപ്പൻ മൂടാടി, എം.ഗിരീഷ് ,ടി.ഗിരീഷ് കുമാർ, ഡോ. രജ്ഞിമ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |