ബോളിവുഡ് താരം സൊനാക്ഷി സിൻഹ വിവാഹിതയായി. നടനും മോഡലുമായ സഹീർ ഇഖ്ബാൽ ആണ് വരൻ. ഏഴുവർഷം നീണ്ടുനിന്ന പ്രണയത്തിനുശേഷമാണ് വിവാഹം. ഞായറാഴ്ച വൈകിട്ട് മുംബയ് ബാന്ദ്രയിലെ സൊനാക്ഷിയുടെ അപ്പാർട്ട്മെന്റിൽ വച്ചാണ് രജിസ്റ്റർ വിവാഹം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ മകൾ വിവാഹം ചെയ്യുന്നതിൽ സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹയ്ക്ക് എതിർപ്പ് ഉണ്ടെന്നും വിവാഹത്തിൽ പങ്കെടുക്കില്ലെന്നും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ശത്രുഘ്നൻ സിൻഹയുടെ സാന്നിദ്ധ്യത്തിലും അനുഗ്രഹത്തിലുമാണ് വിവാഹം നടന്നത്. വിവാഹത്തിനുവേണ്ടി മതം മാറില്ലെന്ന് സൊനാക്ഷി ആദ്യമേ വ്യക്തമാക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |