ധർമ്മജൻ ബോൾഗാട്ടിയുടെ വിവാഹ വാർത്തയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ തന്നെ ഔദ്യോഗികമായി വിവാഹം ചെയ്ത് ധർമ്മജൻ. മക്കളെ സാക്ഷിയാക്കി ധർമ്മജനും ഭാര്യ അനൂജയും വിവാഹം രജിസ്റ്റർ ചെയ്തു.
16 വർഷംമുൻപ് ഒളിച്ചോടിയ ആളുകളാണ് ഞങ്ങൾ. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അന്ന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനെ കുറിച്ച് വലിയ തോന്നൽ ഉണ്ടായില്ല. ഇത്തവണ മക്കളുടെ സാന്നിദ്ധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല രജിസ്റ്ററും ചെയ്തു. ധർമ്മജൻ പറഞ്ഞു. മക്കളായ വൈഗയും വേദയും അടുത്ത ബന്ധുക്കളും സാക്ഷ്യം വഹിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിന് രമേഷ് പിഷാരടി വഴക്ക് പറഞ്ഞു. നീ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലേ? ചത്തുപോയാൽ അവൾക്ക് ഇൻഷ്വറൻസ് പോലും കിട്ടില്ലെന്നും പറഞ്ഞു. ധർമ്മജന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |