SignIn
Kerala Kaumudi Online
Saturday, 13 July 2024 9.58 PM IST

സുരേഷ് ഗോപിയുടെ സ്വകാര്യ സംഭാഷണം എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ച ആം ആദ്‌മി പ്രവർത്തകൻ അറസ്‌റ്റിൽ

suresh-gopi

തൃശൂർ: കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ്ഗോപിയുടെ സ്വകാര്യ സംഭാഷണ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് എടുത്തു. ബിജെപി തൃശ്ശൂർ ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.ആർ ഹരിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

ഇൻസ്റ്റാഗ്രാം വഴിയും മറ്റും അപവാദം പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി പ്രവർത്തകൻ ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് കെ.ആർ ഹരിയോട് കേന്ദ്രമന്ത്രി നടത്തിയ സംഭാഷണമാണ് അശ്ലീലമായി വക്രീകരിച്ച് പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ചേർപ്പ് സിഐ ലൈജുമോൻ കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരനെതിരെ നടപടിയാരംഭിച്ചത്.

ബിജെപിയ്‌ക്കെതിരെ നിരന്തരമായി ദുഷ്പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുടർച്ചാണ് തൃശ്ശൂരിൽ ഉണ്ടായ അശ്ലീല പ്രചാരണമെന്നും പ്രതിയെക്കെതിരെ മാതൃകപരമായി നടപടികൾ ഉണ്ടാകണമെന്നും BJP ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SURESHGOPI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.