പാലക്കാട്: കഞ്ചാവ് കടത്തുകയായിരുന്നകാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പൊലീസ്. വടക്കഞ്ചേരി കല്ലിങ്കൽ പാടത്ത് വച്ചാണ് അമിത വേഗത്തിലെത്തിയ കാറിന് കുറുകെ പൊലീസ് വാഹനം നിർത്തി തടഞ്ഞ് പിടികൂടിയത്. അമിത വേഗതയിലെത്തിയ കാറിനെ വിവിധയിടങ്ങളിൽ നാട്ടുകാർ തടഞ്ഞെങ്കിലും വാഹനം നിർത്താൻ കാർ യാത്രക്കാർ തയ്യാറായില്ല. ഒടുവിൽ, പൊലീസ് വാഹനത്തിലിടിച്ചാണ് കാർ നിന്നത്. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പും കാറും തകർന്നു. ആലത്തൂർ ഭാഗത്ത് നിന്ന് വന്ന കാർ പാടൂർ വഴി കണ്ണമ്പ്ര കല്ലിങ്കൽ പാടം റോഡിലൂടെയാാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് കല്ലിങ്കൽ പാടത്ത് വാഹനം പുറകെ ഇട്ട് നിർത്തി തടയുകയായിരുന്നു. എന്നാൽ, വാഹനം മറികടക്കാൻ കാറിലുള്ളവർ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് വാഹനത്തിൽ ഇടിച്ചാണ് കാർ നിന്നത്. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |