SignIn
Kerala Kaumudi Online
Wednesday, 17 July 2024 6.45 AM IST

ഉറുഗ്വേ ഉഗ്രൻ തന്നെ !

copa

ബൊളീവിയയെ 5-0ത്തിന് കീഴടക്കി ഉറുഗ്വേ കോപ്പ അമേരിക്ക ക്വാർട്ടറിൽ

ന്യൂ ജേഴ്‌സി: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ രണ്ടാം മത്സരത്തിലും വിജയം നേടി ഉറുഗ്വേ ക്വാർട്ടറിലേക്ക് ചുവ‌ടുവച്ചു. ഗ്രൂപ്പ് സി മത്സരത്തിൽ ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മുൻ ചാമ്പ്യർമാർ തകർത്തത്. ഫകുണ്ടോ പെല്ലിസ്ട്രി,ഡാർവിൻ ന്യൂനസ്,മാക്‌സിമിലിയാനോ അറാഹോ,ഫെഡറികോ വാൽവർദേ,റോഡ്രിഗോ ബെന്റാങ്കർ എന്നിവരാണ് ഉറുഗ്വേയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.

എട്ടാം മിനിട്ടിൽ തന്നെ ഫകുൻഡോയിലൂടെ ഉറുഗ്വേ അക്കൗണ്ട് തുറന്നിരുന്നു. 21-ാം മിനിട്ടിൽ ഡാർവിൻ ന്യൂനസും ലക്ഷ്യം കണ്ടു. ഈ ഗോളുകൾക്ക് ആദ്യ പകുതിയിൽ ഉറുഗ്വേ ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി പിറന്നു. 77-ാം മിനിട്ടിൽ അറാഹോയും 81-ാം മിനിട്ടിൽ വാൽവർദേയും 89-ാം മിനിട്ടിൽ ബെന്റങ്കറും വലകുലുക്കുകയായിരുന്നു.

ആദ്യമത്സരത്തിൽ പാനമയെ 3-1ന് കീഴടക്കിയിരുന്ന ഉറുഗ്വേയ്ക്ക് ഇതോടെ ആറുപോയിന്റായി. അവസാന മത്സരത്തിൽ അമേരിക്കയെ നേരിടും.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പാനമ യു.എസ്.എ യെകീഴടക്കി ക്വാർട്ടർസാധ്യതകൾ സജീവമാക്കി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പാനമ വിജയിച്ചത്. യു.എസ്.എ യ്ക്കും പനാമയ്ക്കും മൂന്ന് പോയന്റുകളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, COPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.