കൊച്ചി: പെൻഷൻ വിതരണ ഏജൻസിയായി എൻറോൾ ചെയ്യുന്നതിന് ബാങ്ക് ഒഫ് ബറോഡയും ഇ. പി. എഫ്. ഒ കൊല്ലം മേഖലയുമായി കരാർ ഒപ്പിട്ടു.ഇ. പി. എഫ്. ഒ കൊല്ലം റീജിയണൽ കമ്മീഷണർ പ്രണവും ബാങ്ക് ഒഫ് ബറോഡ സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിലും കരാറിൽ ഒപ്പുവെച്ചു. ബാങ്കിന്റെ സർക്കാർ ബിസിനസ് സോണൽ ഇൻ ചാർജ് പ്രഭാകര റെഡ്ഡി സന്നിഹിതനായിരുന്നു. ബാങ്ക് ഒഫ് ബറോഡയും ഇ.പി.എഫ്.ഒ എറണാകുളം മേഖലയുമായി നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു.
ബാങ്ക് ഒഫ് ബറോഡ നൂതന സാങ്കേതികവിദ്യയിലുള്ള സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു. ഈ കരാറിലൂടെ ബാങ്ക് ഒഫ് ബറോഡ അക്കൗണ്ടുള്ള പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് പെൻഷൻ നേരിട്ട് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |