കൊച്ചി:പ്രമുഖ ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രാജ്യാന്തര വിപണി വിപൂലീകരണത്തിന്റെ ഭാഗമായി ദുബായ് എയർപോർട്ട് ഫ്രീ സോണിൽ പുതിയ അത്യാധുനിക സപ്ലൈ ചെയിൻ ഓഫീസ് തുറന്നു. പുതിയ ഓഫീസ് ബ്രാൻഡിന്റെ സ്റ്റഡഡ് വിഭാഗത്തിന്റെ വിതരണ ശൃംഖലയുടെ കേന്ദ്രമായി പ്രവർത്തിക്കും.
ദുബായ് എയർപോർട്ട് ഫ്രീ സോൺ ഡയറക്ടർ ജനറൽ അംന ലൂത്ത പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി. മായിൻ കുട്ടി, മലബാർ ഗോൾഡ് മാനുഫാക്ച്വറിംഗ് ഹെഡ് എ. കെ. ഫൈസൽ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |