ആലപ്പുഴ: ലോക സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ(എം. എസ്.എം. ഇ) ദിനാചരണത്തിന്റെ ഭാഗമായി മെട്രോമാർട്ടും തിരുവനന്തപുരം ചേമ്പർ ഒഫ് കൊമേഴ്സും സംയുക്തമായി ഏർപ്പെടുത്തിയ മെട്രോ എം. എസ്. എം. ഇ അവാർഡ് പ്രകൃതിദത്ത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലെ മികച്ച നേട്ടം കൈവരിച്ചതിന് കയർ കോർപ്പറേഷന് ലഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ.പ്രതീഷ് ജി. പണിക്കർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. എം.വിൻസന്റ് എം. എൽ. എ അദ്ധ്യക്ഷനായി. കനറാ ബാങ്ക് സർക്കിൾ ഹെഡ് കെ.എസ് പ്രദീപ്, തിരുവനന്തപുരം ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, കെ. ടി. ഡി. എ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, മെട്രോമാർട്ട് എം.ഡി സിജി നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |