കൊച്ചി: റിലയൻസ് ജിയോയ്ക്ക് പിന്നാലെ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും(വി)മൊബൈൽ സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചു. വിവിധ പ്ളാനുകളിൽ പത്ത് മുതൽ 21 ശതമാനം വരെ വർദ്ധനയാണ് ജൂലായ് മൂന്ന് മുതൽ നിലവിൽ വരുന്നത്. ഉപഭോക്താക്കളുടെ അധിക ബാദ്ധ്യത കുറയ്ക്കാനായി നിരക്ക് വർദ്ധനയുടെ തോത് കുറച്ചെന്ന് ഭാരതി എയർടെൽ പറയുന്നു. അൺലിമിറ്റഡ് വോയിസ് പ്ളാൻ നിരക്ക് 179 രൂപയിൽ നിന്ന് 199 രൂപയായി ഉയരും. 455 രൂപയുടെ പ്ളാൻ 599 രൂപയായും 1799 രൂപയുടെ പ്ളാൻ 1,999 രൂപയായും ഉയരും. വോഡഫോൺ ഐഡിയയും ഇരുപത് ശതമാനം വരെ നിരക്കുകൾ ജൂലായ് നാല് മുതൽ വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |