SignIn
Kerala Kaumudi Online
Wednesday, 17 July 2024 4.23 PM IST

ആൽ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ വൃദ്ധൻ മരിച്ചു

george-raju

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ മരിച്ചു. കപ്പലണ്ടിമുക്ക് ക്യു.എ.സി നഗറിൽ ജോർജ് രാജുവാണ് (80) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് മരണം. കഴിഞ്ഞ 25ന് വൈകിട്ട് 4.30 ഓടെ ആയിരുന്നു സംഭവം. പോളയത്തോട് ശ്മശാനത്തിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന ഇദ്ദേഹം റെയിൽവേ ഗേറ്രിനടുത്തുള്ള ചായക്കടയിൽ നിന്ന് ചായകുടിച്ച ശേഷം മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്രിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ജനറ്റ്. മക്കൾ: റ്റെഡി, ടെൽമ, ഗിൽഡ. സംസ്കാരം പിന്നീട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, KOLLAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.