ആലപ്പുഴ: പല നിർണായക ഘട്ടങ്ങളിലും സി.പി.എമ്മിനെ സഹായിച്ച വ്യക്തിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. അമ്പത് വർഷമായി അദ്ദേഹത്തെ നേരിട്ടറിയാം. അഭിപ്രായങ്ങൾ തുറന്നുപറയുന്നയാളാണ്. പാർട്ടി എടുത്ത നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് തീർക്കണം. സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ.
പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ഈഴവ വോട്ട് എന്നൊരു വോട്ടില്ല. തൊഴിലാളികൾ കൃഷിക്കാർ, ഇടത്തരക്കാർ, സമ്പന്നന്മാർ തുടങ്ങി പല വിഭാഗങ്ങളുണ്ട്. അതിൽ എല്ലാ സമുദായക്കാരുമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |