കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ. രമയുടെ മൊഴിയെടുത്ത എ.എസ്.ഐയ്ക്കും സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രമയുടെ മൊഴിയെടുത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടി.കെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്കും പിന്നീട് മനോജിനും ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദത്തിലായിരുന്നു. പ്രതികളുടെ ശിക്ഷായിളവിനുള്ള പൊലീസ് റിപ്പോർട്ട് തയ്യാറാക്കാനാണ് രമയുടെ മൊഴിയെടുത്തത്. ഈ വിവരം രമ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |