പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു. കോളേജിൽ ഇന്ന് എത്തുന്ന നവാഗതരെ വരവേൽക്കാനുള്ള ഒരുക്കത്തിനിടെ ഇന്നലെ രാത്രി ഒൻപതോടെ ആയിരുന്നു ഇരു സംഘടനകളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയത്. കെ.എസ്.യുക്കാർ കോളേജ് കവാടത്തിലെ റോഡിൽ മുദ്രാവാക്യം എഴുതി. ഇത് തങ്ങൾ ബുക്ക് ചെയ്ത സ്ഥലമാണെന്നും മായ്ക്കണമെന്നും പറഞ്ഞ് എസ്.എഫ്.ഐക്കാർ എത്തിയതോടെ കൂട്ടഅടിയായി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |