മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ തീർത്ഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെത്തി. കരിപ്പൂരിൽ നിന്ന് മേയ് 21ന് പുറപ്പെട്ട ആദ്യ വിമാനത്തിൽ പോയ 166 ഹാജിമാരാണ് ഇന്നലെ വൈകിട്ട് 4.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. ആദ്യ വിമാനത്തിൽ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം രാത്രി 8.30ന് തിരിച്ചെത്തി. ഇതോടെ ആദ്യദിനം 327 ഹാജിമാർ തിരിച്ചെത്തി. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്കയാത്രാ വിമാനങ്ങൾ ജൂലായ് 10നാരംഭിക്കും. കൊച്ചിയിലേക്കുള്ള ആദ്യവിമാനം 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യസർവീസ് 10ന് ഉച്ചയ്ക്ക് 12നുമെത്തും. കേരളത്തിലേക്ക് 89 സർവീസുകളുണ്ട്. 22നാണ് അവസാന സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |