പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പുതൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും.
പുഴ മുറിച്ചുകടന്നുവേണമായിരുന്നു ഊരിലേക്ക് എത്താൻ. ഊരിൽ മൊബൈലിന് റേഞ്ച് കുറവായതിനാൽ മുരുകൻ വീട്ടിലെത്തിയോ എന്ന് സഹപ്രവർത്തകർക്ക് അറിയില്ലായിരുന്നു. മൂന്ന് ദിവസത്തെ അവധിക്കായിരുന്നു മുരുകൻ വീട്ടിലേക്ക് പോയത്. എന്നാൽ അവധി കഴിഞ്ഞിട്ടും മുരുകൻ തിരിച്ചെത്താതായതോടെ പൊലീസും വനംവകുപ്പും അന്വേഷണം നടത്തുകയായിരുന്നു.
രണ്ടിടത്തുനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അട്ടപ്പാടിയിൽ കനത്ത മഴയായിരുന്നു. പുഴ കരകവിഞ്ഞൊഴുകിയിരുന്നു. പൊലീസുകാർ വെള്ളക്കെട്ടിൽപ്പെട്ടതാണോയെന്ന് സംശയിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |