SignIn
Kerala Kaumudi Online
Thursday, 22 August 2024 4.28 AM IST

ഈ മാസം നാലുനാൾ റേഷൻ ഇല്ല,​ തുടർച്ചയായ ദിവസങ്ങളിൽ കടകൾ അടഞ്ഞുകിടക്കും

ration-store-kerala

തിരുവനന്തപുരം: ഈ​ ​മാ​സം​ 6​ ​മു​ത​ൽ​ 9​ ​വ​രെ​ ​തു​ട​ർ​ച്ച​യാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​‌​ട​ഞ്ഞു​ ​കി​ട​ക്കും.​ ​സ്റ്റോ​ക്ക് ​തി​ട്ട​പ്പെ​ടു​ത്ത​ൽ​ ​പ്ര​മാ​ണി​ച്ച് 6 ​ന്ക​ട​ക​ൾ​ ​തു​റ​ക്കി​ല്ല.​ 7​ന് ​ഞാ​യ​ർ.​ 8​നും​ 9​നും​ ​ വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെ‌‌ഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച് സമരം ചെയ്യും.

ജൂൺ 19ന് സി.ഐ.ടി.യു ഉൾപ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോൾ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസി‌‌ഡന്റ് ജെ. ഉദയഭാനുവും ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാറും അറിയിച്ചു.

അതേസമയം ​ജൂ​ണി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​ജൂ​ലാ​യ് 5​ ​വ​രെ​ ​നീ​ട്ടി.​സ്റ്റോ​ക്ക് ​തി​ട്ട​പ്പെ​ടു​ത്ത​ൽ​ 6​നാ​യി​രി​ക്കും.​ ​ജൂ​ലാ​യി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ 8​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RATION, RATION STORE STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.