SignIn
Kerala Kaumudi Online
Sunday, 21 July 2024 12.40 AM IST

പെൺപടയ്ക്ക് 10/10

crickete

ചെന്നെെ: റെക്കാഡുകൾ കടപുഴകിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം വേദിയായ ടെസ്റ്റിന്റെ അവസാന ദിനം ദക്ഷിണാഫ്രിക്ക ഉയർത്തിയ 37 റൺസിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറിൽ ഇന്ത്യ മറികടന്നു.

സ്കോർ: ഇന്ത്യ -603/6 ഡിക്ലയേർഡ്,37/0. ദക്ഷിണാഫ്രിക്ക-266/10, 373/10.4

മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 232/2 എന്ന നിലയിൽ ഫോളോൺ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 373 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കൾ ക്യാപ്ടൻ ലൗറ വോൾവാർട്ട് (122) ഇന്നലെ സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേടിയ നാദിൻ ക്ലർക്കും (62) തിളങ്ങി ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 155 ഓവറോളം നീണ്ടു.

ഇന്ത്യയ്ക്കായി അദ്യ ഇന്നിംഗ്സിൽ 8 വികറ്റ് നേടിയ സ്നേഹ റാണ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നേടി. ദീപ്‌തി ശർമ്മ, രാജേശ്വി ഗെയ്‌ക്‌വാദ് എന്നിവരും 2 വിക്കറ്റ് വീതം വീഴ്ത്തി.
വെറും 37 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കായി സ്‌മൃതിമന്ഥനയ്ക്ക് പകരം ശുഭ സതീഷാണ് (13) ഷെഫാലി വെർമയ്ക്കൊപ്പം (24) ഓപ്പണറായി എത്തിയത്. ഇരുവരും അനായാസം ഇന്ത്യയെ വിജയലക്ഷ്യത്തിലെത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA WOMENS CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.