കൊച്ചി: ക്രിയാത്മക സാമ്പത്തിക മേഖലയിൽക്രിയേറ്റീവ് ഇക്കണോമി) കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ നടപടികൾ വേണമെന്ന്
'ബിയോണ്ട് ടുമാറോ' സമ്മേളനത്തിൽ ആഹ്വാനം. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഊന്നൽ നൽകാനും സമ്മേളനം തീരുമാനിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷനും ഫിക്കിയും ചേർന്ന് കേന്ദ്ര സാംസ്‌ക്കാരികവകുപ്പിന്റെ സഹകരണത്തോടെയാണ് ബിയോണ്ട് ടുമാറോ സംഘടിപ്പിച്ചത്.
കലാസാംസ്കാരിക രംഗത്ത് നിക്ഷേപ സാദ്ധ്യതകൾഏറെയാണ്. പ്രാദേശിക ജനതയാണ് പ്രധാന ഗുണഭോക്താക്കളെന്നും സമ്മേളനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
സാംസ്‌ക്കാരിക-സർഗ്ഗാത്മക ഉദ്യമങ്ങൾക്ക് സഹായം നൽകുന്നതിൽ സർക്കാർ മുൻഗണന നൽകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി പറഞ്ഞു. വികസനമെന്നത് സാംസ്‌ക്കാരിക പൈതൃകങ്ങളെ പരിപോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സർഗാത്മക സമൂഹവും സ്റ്റാർട്ടപ്പ് മേഖലയും കൈകോർക്കുന്നതോടെ നിക്ഷേപ താത്പര്യങ്ങളും കൂടുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. സാങ്കേതികവിദ്യയും കലയും തമ്മിൽ അഭേദ്യമായ ബന്ധം കഴിഞ്ഞ ഒരു ദശകമായി വികസിച്ചു വന്നിട്ടുണ്ടെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഫിക്കി ഭാരവാഹികളായ സഞ്‌ജോയ് കെ. റോയി, താന്യ എബ്രഹാം തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |