കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചു. മഹാരാഷ്ട്ര പാൽഘറിലുള്ള 50 ദമ്പതിമാരാണ് ഇന്നലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്.
ചടങ്ങിൽ വധൂവരന്മാരുടെ കുടുംബങ്ങൾ ഉൾപ്പെടെ 800ൽ അധികം പേർ പങ്കെടുത്തു. വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു.
നിത അംബാനിയും മുകേഷ് അംബാനിയും കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ആനന്ത് അംബാനിയും രാധിക മർച്ചന്റുമായുള്ള വിവാഹം ജൂലായ് 12ന് മുംബയിലാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |