അമരാവതി: ആന്ധ്രാപ്രദേശ് മന്ത്രി മണ്ടിപളളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ പൊലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന വീഡിയോ പുറത്ത്. ഒരു പരിപാടിക്ക് പോകുന്നതിനിടയിൽ റോഡിൽ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതിനായിരുന്നു മന്ത്രി ഭാര്യയായ ഹരിത റെഡ്ഡിയുടെ വിമർശനം.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സബ്ഇൻസ്പെക്ടറായ രമേഷിനെയാണ് മന്ത്രി പത്നി രൂക്ഷമായി വിമർശിച്ചത്.
അന്നമയ്യ ജില്ലയിൽ സംഘടിപ്പിച്ച ഒരു പ്രാദേശിക പരിപാടിക്ക് പോകുകയായിരുന്നു ഹരിത റെഡ്ഡി. കാറിന്റെ മുൻപിലത്തെ സീറ്റിലിരുന്ന് ഹരിത ഉദ്യോഗസ്ഥനെ വഴക്ക് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥനോട് ഹരിത ചോദ്യങ്ങൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇതുവരെയായും രാവിലെയായില്ലേ? കല്യാണത്തിനാണോ അതോ ഡ്യൂട്ടിക്കാണോ വന്നത്? ആരാണ് നിങ്ങൾക്ക് ശമ്പളം നൽകുന്നത്? സർക്കാരോ അതോ വൈഎസ്ആർഎസ്പിയേ? എന്നീ ചോദ്യങ്ങൾ ചോദിച്ചാണ് ഹരിത ഉദ്യോഗസ്ഥനെ ശാസിച്ചത്. വീഡിയോയുടെ അവസാന ഭാഗത്തിൽ സബ് ഇൻസ്പെക്ടർ ഹരിതയെ സല്യൂട്ട് ചെയ്യുന്നതും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |