തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പി രൂചികൾ സംഗമിക്കുന്ന വേൾഡ് ഒഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിൽ കേരളത്തിലെ വയനാടൻ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. ആദ്യമായാണ് രാജ്യാന്തര വേദിയിൽ വയനാടൻ റോബസ്റ്റ കോഫി എത്തുന്നത്.
സെപ്തംബറിൽ ബെംഗളൂരുവിൽ നടന്ന വേൾഡ് കോഫി കോൺഫറൻസിൽ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് ഒരുക്കിയ വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാളിന് ലഭിച്ച പ്രതികരണം കണക്കിലെടുത്താണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്.
ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്ട് മേധാവി ജി. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോപ്പൻഹേഗനിലെ ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തത്.
കേരളത്തിന്റെ തനതുരുചിയിലെ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ സാധിക്കുമെന്നതിന്റെ തെളിവാണിതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |