വീടിന്റെ മുക്കിലും മൂലയിലും എത്തുന്ന ജീവിയാണ് പല്ലി. ചുറ്റിപ്പറ്റി പല വിശ്വാസങ്ങളുമുള്ളതിനാൽ പല്ലിയെ ഉപദ്രവിക്കാൻ പേടിയുള്ളവരുമുണ്ട്. ഇത് ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് വീണാൽ അതിന്റെ ടെൻഷൻ വേറെയും. പല്ലി ആഹാരത്തിൽ വീണാൽ ഭക്ഷ്യവിഷബാധവരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
വീട് വൃത്തിയായി സൂക്ഷിക്കുകയാണ് പല്ലിയെ അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധി. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. വളരെ സിമ്പിളായി പല്ലിയെ തുരത്താൻ ചില മാർഗങ്ങളുണ്ട്. അതിലൊന്നാണ് മയിൽപ്പീലി. പല്ലിയുടെ ഏറ്റവും വലിയ ശത്രുവാണിത്. അതിനാൽത്തന്നെ ഇവ സൂക്ഷിക്കുന്നയിടങ്ങളിലേക്ക് പല്ലി അടുക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
വീടിനുള്ളിലെ ചെറുപ്രാണികളെ അകറ്റാനും മയിൽപ്പീലി സഹായിക്കും. കൂടാതെ മയിൽപ്പീലി വീട്ടിൽ വച്ചാൽ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. പുസ്തകത്താളുകളിലൊക്കെ മയിൽപ്പീലി സൂക്ഷിക്കുന്നവരുണ്ട്.
മുട്ടത്തോട് ആണ് പല്ലിയെ തുരത്താനുള്ള മറ്റൊരു സൂത്രം. മുട്ടത്തോടിന് സമീപം പല്ലികൾ വരില്ല. പല്ലിയെ കൂടുതലായി കാണുന്നയിടങ്ങളിൽ തൊലികളഞ്ഞ വെളുത്തുള്ളി അല്ലികൾ വച്ചുകൊടുക്കാം. ഇതിന്റെ മണവും പല്ലിക്ക് ഇഷ്ടമില്ല.
തണുത്ത വെള്ളം പല്ലിയുടെ ദേഹത്ത് ഒഴിച്ചുകൊടുക്കാം. കൂടുതൽ തണുപ്പ് പല്ലിക്ക് സഹിക്കാൻ കഴിയില്ല. സവാള ചെറു കഷ്ണങ്ങളാക്കി ജനലിലും പല്ലി വരുന്നയിടങ്ങളിലും വച്ചുകൊടുക്കാം. അല്ലെങ്കിൽ ഉള്ളി നീര് തളിച്ചുകൊടുത്താലും മതി. പല്ലിയുടെ മറ്റൊരു ശത്രുവാണ് പൂച്ച. പൊതുവെ പൂച്ചയുള്ള വീട്ടിൽ പല്ലി ശല്യം കുറവായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |