അടൂർ : സർക്കാർ നടപ്പിൽവരുത്തിയ കോർട്ട് ഫീസ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി അഭിഭാഷകർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി അടൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. ബാർ അസോസിയേഷൻ കമ്മിറ്റി അംഗം അഡ്വ. പി ആർ രാജു അദ്ധ്യക്ഷത വഹിച്ചു ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മണ്ണടി മോഹനൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ.വി.എസ്.വിജയൻ,അഡ്വ.ജലജയമ്മ,അഡ്വ.റോഷൻ തോമസ്, അഡ്വ.,പ്രവീൺ, അഡ്വ.ബിജു ഫിലിപ്.,അഡ്വ.ബിജു വർഗീസ്,അഡ്വ.വിജയകുമാർ എന്നിവർ സംസാരിച്ചു. അഡ്വ.എം പ്രിജി സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |