SignIn
Kerala Kaumudi Online
Thursday, 25 July 2024 3.57 PM IST

അഡാർട്ട് ക്ലബ് രൂപീകരിച്ചു

1
കുന്നന്താനം സെൻ്റ് മേരീസ് ഗവ. ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി അഡാർട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പാലയ്ക്കൽത്തകിടി സെന്റ മേരീസ് ഗവ.ഹൈസ്കൂളിൽ അഡാർട്ട് ക്ലബ് രൂപീകരിച്ചു. ഡയറക്ടർ ഫാ.ജെയിംസ് പൊരുന്നോലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലറായ ആതിര പി.സുരേന്ദ്രൻ അദ്ധ്യാപകൻ വി.പി നിധിൻ എന്നിവർ കോ - ഓർഡിനേറ്റർമാരായി അഡാർട്ട് ക്ലബ് രൂപീകരിച്ചത്. മഹാരാജ് കോളേജ് മുൻ പ്രിൻസിപ്പൽ കെ.പി.ജോസഫ് കൗൺസിലർമാരായ മരിയ ആനി പോൾ ജോയി കെ.മാത്യു, റിട്ട.അദ്ധ്യാപിക പോൺസി സക്കറിയ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഒൻപതാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ലിജുകുമാർ എസ്.എം.സി ചെയർമാൻ പി.ടി.ഷിനു, പി.ടി.എ പ്രസിഡന്റ് എസ്.വി.സുബിൻ , അദ്ധ്യാപകരായ ജയ്മോൻ ബാബുരാജ്,വി.പി.നിധിൻ, റിയ ജോൺ, കാർത്തിക.എസ്.നായർ, ഷമീന.എസ് ,വിദ്യ മോൾ, അമ്പിളി.പി.സി, ജിഷ.പി.ആർ, നിമ്മി എച്ച്.എ, ശ്യാമ , ജിഷാ മോൾ, രമ്യ. കെ.എസ്, ശ്രീജ.ടി.ബി, രജനി.സി.ആർ, സോണിയ ശിവാനന്ദൻ, രജനി മോൾ,സ്കൂൾ കൗൺസിലർ അതിര.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.