SignIn
Kerala Kaumudi Online
Sunday, 28 July 2024 7.25 AM IST

'ആവണിപ്പാട'ത്ത് വിതയ്ക്ക് തുടക്കം

avani

ആലപ്പുഴ : ജില്ലാപഞ്ചായത്തിന്റെ ആവണിപ്പാടം കൃഷിപദ്ധതിയുടെ ജില്ലാതല വിതഉത്സവ ഉദ്ഘാടനം ചേർത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശൻ കൃഷിക്കൂട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കുക, വിഷരഹിത പച്ചക്കറി ഓണത്തിന് ലഭ്യമാക്കുക, പച്ചക്കറിയുടെ വില നിയന്ത്രിക്കുക, പൂകൃഷിയിലൂടെ ഓണം കളറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവണിപ്പാടം പദ്ധതി നടപ്പിലാക്കുന്നത്. തിരുവിഴേശൻ കൃഷിക്കൂട്ടം മൂന്ന് ഏക്കർ പൂകൃഷിയും 14 ഏക്കർ പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്. ജ്യോതിഷ്, അനിലാൽ എന്നിവരുടെ കൃഷിക്കൂട്ടമാണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ല പഞ്ചായത്തിലെ 23 ഡിവിഷനിലും പദ്ധതി നടത്താം. ഇതിനായി അതതു കൃഷി ഭവനിൽ 15നു മുൻപായി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യണം.

ചടങ്ങിൽ ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി.മോഹനൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ.റിയാസ്, വി.ഉത്തമൻ, പി.എസ്.ഷാജി, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ്ര് നിബു.എസ്.പത്മം, കൃഷിക്കൂട്ട അംഗങ്ങളായ ജ്യോതിഷ് മറ്റത്തിൽ, അനിലാൽ, ശരണ്യ.എസ്.നായർ, ജേക്കബ് തറയിൽ, ബോബൻ കാട്ടശ്ശേരി, ദുർഗാദാസ്, മോഹനൻ, ഇലഞ്ഞിയിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ആവണിപ്പാടം

25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ സ്ഥലത്ത് പച്ചക്കറി, പൂകൃഷി, വാഴ, കിഴങ്ങു വർഗങ്ങൾ, ചെറു ധാന്യങ്ങൾ, നിലക്കടല, മറ്റു കൃഷികൾ ചെയ്യുന്ന കർഷക, ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് 10,000 രൂപ മുതൽ 27,000 രൂപ വരെ സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുന്നതാണ് 10ലക്ഷം രൂപ അടങ്കൽതുകയുള്ള പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.