തൃശൂർ: മുടിക്കോട് അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് ഉണ്ടാകുന്നുവെന്നും നിറുത്തിവയ്ക്കണമെന്നുമുള്ള മന്ത്രി കെ. രാജന്റെ പ്രസ്താവന ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതാണെന്ന് ഡി.സി.സി നിർവാഹ സമിതി അംഗം കെ.സി. അഭിലാഷ്.
റോഡുകൾ തകർന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. കനത്ത മഴ പെയ്യുമ്പോൾ ഇനിയും റോഡിൽ വെള്ളക്കെട്ടും കുരുക്കുമുണ്ടാകും. പ്രശ്നത്തിന് ശാശ്വത പരിഹാരമാർഗമാണ് വേണ്ടതെങ്കിൽ അടിപ്പാത നിർമ്മാണം നിറുത്തിവയ്ക്കുന്നതിന് പകരം സർവീസ് റോഡിന്റെ ടാറിംഗ് നടത്തി ബലപ്പെടുത്തണം. അടിപ്പാത നിർമ്മാണം നടക്കുന്ന വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിൽ അടിയന്തരമായി സർവീസ് റോഡ് ബലപ്പെടുത്തുകയും പൂർണമായി ടാറിടൽ നടത്തുകയും ചെയ്യണമെന്ന് ജില്ലാ കോൺഗ്രസ് നിർവാഹ സമിതി അംഗം കെ.സി അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |