കൊല്ലം: അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന അക്കാഡമിക് കലണ്ടറിലെ അശാസ്ത്രീയതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അദ്ധ്യാപക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് നജുമുദ്ദീൻ, എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ, എച്ച്.എസ്.എസ്.ടി.എ ജില്ലാ സെക്രട്ടറി ഗോപൻ, കെ.എ.ടി.എ ജില്ലാ പ്രസിഡന്റ് അജിതകുമാരി, കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഉഖയിൽ, ഷെരീഫ് ചന്ദനത്തോപ്പ്, കല്ലട ഗിരീഷ്, എസ്.ശ്രീഹരി, കസ്മീർ തോമസ്, നിസാമുദ്ദീൻ, ഷാനവാസ്, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |