കൊച്ചി: വിദേശ യാത്ര നടത്താമെന്നും സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വാഴക്കുളം സ്വദേശി സിജു വർഗീസിനെയാണ് (37)എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കലൂരിലുള്ള സ്വകാര്യ ടൂറിസ്റ്റ് സ്ഥാപന നടത്തിപ്പുകാരനായ പ്രതി കലൂർ സ്വദേശിയായ അമ്പതുകാരന്റെ പക്കൽ നിന്നും വിദേശത്ത് ടൂർ കൊണ്ടുപോകാമെന്നും വിശ്വസിപ്പിച്ച് ആദ്യം 6,05,000 രൂപയും പിന്നീട് സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 6,01,513 രൂപയും കൈക്കലാക്കുകയായിരുന്നു. എറണാകുളം നോർത്ത് എസ്.എച്ച്.ഒ കെ.ജി. പ്രതാപ് ചന്ദ്രൻ, എസ്.ഐമാരായ ടി.എസ്. രതീഷ്, പി.ജെ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |