SignIn
Kerala Kaumudi Online
Saturday, 27 July 2024 11.11 PM IST

അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലം  പൊളിക്കും ഇനി പുതിയ പാലം

road
അത്തിക്കയം കൊച്ചുപാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകാതെ വേലി കെട്ടിയപ്പോൾ

റാന്നി : സംരക്ഷണ ഭിത്തി തകർന്ന അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. പാലം അപകടാവസ്ഥയിലാണെന്ന കേരള കൗമുദി 2021ൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.5കോടി രൂപയാണ് റോഡിനും പുതിയ പാലം നിർമ്മാണത്തിനും കൂടി അനുവദിച്ചിരിക്കുന്നത്. 1.8 കി.മീ ദൂരമുള്ള കടുമീൻചിറ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി. ഇനി അടുത്തത് പാലത്തിന്റെ നിർമ്മാണമാണ്. പാലം അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള യാത്ര നിരോധിച്ചിരുന്നു . പാലത്തിന്റെ അടിത്തറ ഇളകാത്ത ഭാഗത്തുകൂടി ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും കടന്നു പോകാം.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഇടപെട്ട് കരാറുകാരനെയും റീബിൽഡ് അധികൃതരുമായുള്ള ചർച്ചയെ തുടർന്നാണ് നടപടി. അടുത്താഴ്ച മുതൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. സമാനമായി സംരക്ഷണ ഭിത്തി ഇടിഞ്ഞു അപകടാവസ്ഥയിലായ പെരുനാട് പെരുന്തേനരുവി റോഡിലെ തോണിക്കടവ് ഉന്നത്താനി പാലത്തിന്റെ കാര്യത്തിലും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കുത്തിയൊഴുക്കുള്ള തോടിനു കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്.

നിർമ്മാണച്ചെലവ് 3.5കോടി

..................................................

. 1.8 കി.മീ ദൂരമുള്ള കടുമീൻചിറ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി

.............................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.