തിരുവനന്തപുരം: സ്വർണ്ണബുള്ള്യനുകൾക്ക് മാത്രമായുള്ള ഷോറൂമുകൾ കൊല്ലത്തും കരുനാഗപ്പള്ളയിലും ആരംഭിച്ച് അൽ മുക്താദിർ ജുവലറി ഗ്രൂപ്പ്. 24 കാരറ്റ് സ്വർണ്ണബുള്ള്യൻ ബാർ (ഗോൾഡ് ബാർ) എക്സ്ക്ലൂസീവ് ഷോറൂമുകൾ കൊല്ലം ചിന്നക്കട ബീച്ച്റോഡിലുള്ള അൽ ബാസിത്തിലും കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള സ്കൈമെഡോ ടവറിലുള്ള അൽ വാഹിദിലുമാണ് പ്രവർത്തനം ആരംഭിച്ചത്. ഓൾ ഇന്ത്യ മുസ്ലീംപേഴ്സണൽ ലോബോർഡ് മെമ്പർ അബ്ദുൽഷുക്കൂർ മൗലവിയും അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ ജനറൽ മാനേജർ ഗുൽസാർ അഹമ്മദ്സേട്ട്, അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ നാസർ അൽഹാദി, കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ പങ്കെടുത്തു. റമദാൻ-ഈദ് ബിഗ്ഓഫർ സീസൺ -1 ലെ വിജയി നവാസ് ബാബുവിന് സമ്മാനമായ ഇന്നോവ ഹൈക്രോസ് കാർ സമ്മാനിച്ചു. ബിഗ് ഓഫർ സീസൺ 2, ഇരട്ടി സ്വർണ്ണം നേടാം സീസൺ - 3 എന്നിവ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽസലാം പ്രഖ്യാപിച്ചു. ഗോൾഡ് ആൻഡ് ഡയമണ്ട് ജുവല്ലേഴ്സ് മാനുഫാക്ച്ചറിംഗ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളായവർക്ക് സ്വർണ്ണനിർമ്മാണത്തിനും വിതരണത്തിനുമുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |