ധാക്ക: ബംഗ്ലാദേശ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ ചെസ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. 50 വയസായിരുന്നു. ബംഗ്ലാദേശ് ദേശീയ ചാമ്പ്യൻഷിപ്പിൽ 12-ാം റൗണ്ടിൽ ഇനാമുൾ ഹുസൈനെതിരായ മത്സരിത്തിനിടെയാണ് സിയാവുർ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2002ലാണ് സിയാവുർ ഗ്രാൻഡ് മാസ്റ്ററായത്. മകൻ തഹ്സിൻ തജ്വാർസിയയും ചെസ് കളിക്കാരനാണ്. 2022ൽ മഹാബലിപുരത്ത് നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ പിതാവും മകനും ബംഗ്ലദേശിനായി കളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |