SignIn
Kerala Kaumudi Online
Wednesday, 31 July 2024 1.07 AM IST

ബോളിവുഡിലെ സൂപ്പർതാരത്തോടൊപ്പം പിറന്നാളാഘോഷിച്ച് എംഎസ് ധോണി; കാലുതൊട്ട് വണങ്ങി ഭാര്യ

ms-dhoni

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി തന്റെ 43ാം ജന്മദിനം ആഘോഷിക്കുകയാണ്. മുംബയിൽ തന്റെ സുഹൃത്തും ബോളിവുഡ് സൂപ്പർതാരവുമായ സൽമാൻ ഖാനോടൊപ്പമാണ് ക്യാപ്‌ടൻ കൂൾ തന്റെ പിറന്നാൾ ആഘോഷിച്ചത്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു.

ധോണി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും സൽമാൻ ഖാന് ഒരു കഷ്ണം വായിൽ വച്ചുകൊടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 'ഹാപ്പി ബർത്ത് ഡേ ക്യാപ്‌ടൻ സാഹബ്' എന്ന അടിക്കുറിപ്പോടെ പിറന്നാളാഘോഷ ചിത്രങ്ങൾ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.

പിറന്നാൾ കേക്ക് മുറിച്ചതിനുപിന്നാലെ സാക്ഷി, ധോണിയുടെ മുന്നിൽ കൈകൂപ്പിയതിനുശേഷം കാലിൽതൊട്ട് വണങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വൈറലാവുകയാണ്. ഭർത്താവിന്റെ പിറന്നാൾ ചിത്രങ്ങൾ സാക്ഷി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ അനന്ദ് അംബാനി, രാധിക മെർച്ചന്റ് എന്നിവരുടെ സംഗീത് ചടങ്ങിൽ ധോണിയും സൽമാൻ ഖാനും പങ്കെടുത്തിരുന്നു. ബോളിവുഡിലെ നിരവധി താരങ്ങളും ക്രിക്കറ്റ് താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മനീഷ് ശർമ്മ സംവിധാനം ചെയ്ത ടൈഗർ3 എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിച്ച സിനിമയിൽ കത്രീന കൈഫ് ആയിരുന്നു നായിക. എ ആർ മുരുഗദോസിന്റെ സിക്കന്ദർ എന്ന സിനിമയിലാണ് സൽമാൻ ഇപ്പോൾ അഭിനയിക്കുന്നത്. രാശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 2025ലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MSDHONI, BIRTHDAY CELEBRATION, BOLLYWOOD STAR, SALMAN KHAN, SAKSHI DHONI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.