കോട്ടയം: പ്രശസ്ത പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് (78) കൊൽക്കത്തയിൽ നിര്യാതനായി. കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ്. ബ്രിഗേഡിയർ സി.സി ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ്. 1969ൽ കൊൽക്കത്തയിലെ നിശാക്ലബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 1971ൽ ഇരുവരും വിവാഹിതരായി. മക്കൾ: സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |