പട്ടാമ്പി: തൃത്താല എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ തൃത്താല റേഞ്ച് പരിധിയിൽ നടത്തിയ വിവിധ പരിശോധനകളിൽ വാഷ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തു. അഖിലാണം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 72 ലിറ്റർ വാഷും, പെരിങ്ങോട് സ്വദേശി താഴത്തെ പുരക്കൽ വീട്ടിൽ ബാലചന്ദ്രൻ ഇരുചക്ര വാഹനത്തിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു. കൂടല്ലൂർ സ്വദേശി പുളിക്ക പള്ളിയാലിൽ വീട്ടിൽ സലിം മാലിക്കിന്റെ കൈവശത്ത് നിന്നും മലമക്കാവ് താലപ്പൊലി കുന്നിൽ നിന്നും കഞ്ചാവ് പിടികൂടി. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, ഗ്രേഡ് മാരായ ഷംനാദ്, മനോഹരൻ, പ്രി വന്റീവ് ഓഫീസർ(ഗ്രേഡ് ) മഹേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, നിഖിൽ, അനുരാജ്, കവിത റാണി, ഷബ്ന ഉമ്മർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |