ചാലക്കുടി: കേരളത്തിലെ മാതൃകാ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പേരിൽ സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സനീഷ് കുമാർ ജോസഫ് എം.എൽ.എ പ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, ബെന്നി ബഹനാൻ എം.പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |