മകൻ പ്രണവിന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണവിന്റെ ചിത്രവും മോഹൻലാൽ പങ്കുവച്ചു. എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകൾ... നിന്നെപ്പോലെതന്നെ ഇൗ വർഷവും സവിശേഷമായിരിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ഛ. മോഹൻലാൽ കുറിച്ചു . സഹോദരി വിസ്മയ (മായ)യും പ്രണവിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കഴിഞ്ഞദിവസം താനൊരു കവിതാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് പ്രണവ് അറിയിച്ചിരുന്നു. പുസ്തകത്തിന്റെ കവർപേജിന്റെ സൂചന നൽകുന്ന ചിത്രത്തോടൊപ്പമാണ് 'കവിതകൾ സമ്മാനിച്ച് പുസ്തകമാക്കുന്ന പണിയിലാണ് കാത്തിരിക്കൂ" എന്ന് പ്രണവ് കുറിച്ചിരിക്കുന്നത്. ലൈക് ഡിസേർട്ട് ഡ്യൂൺ എന്ന പേരും ചിത്രത്തിൽ കാണാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |