കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തമിഴ്നാട്ടിലെ ആർ.എസ് പുരം, കരൂർ, വേളാച്ചേരി എന്നിവിടങ്ങളിൽ ആരംഭിച്ച 3 സ്റ്റോറുകളും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വിർച്വൽ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം നിർവ്വഹിച്ചു. വേളാച്ചേരി സ്റ്റോർ ടൂറിസം ആൻഡ് മാനേജ്മെന്റ് മന്ത്രി കെ. രാമചന്ദ്രൻ, കരൂർ സ്റ്റോർ മേയർ ഡോ. കവിത ഗണേഷ്, ആർ.എസ്. പുരം സ്റ്റോർ കോയമ്പത്തൂർ നോർത്ത് എം.എൽ.എ അമ്മൻ കെ. അർജുനൻ എന്നിവർ ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. ചടങ്ങുകളിൽ കരൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ധരണി പി. ശരവണൻ, അലി തമിഴ്നാട് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് ഷബീർ അലി, കോയമ്പത്തൂർ എസ്.സി.എം ഹെഡ് ഷമീം കെ.എ, റീജിയണൽ ഹെഡ് യാസർ കെ.ഡി, സോണൽ ഹെഡ്മാരായ സുധീർ മുഹമ്മദ്, അമീർ ബാബു, സ്റ്റോർ ഹെഡ് സമീർ, ഷോറൂം ഹെഡ്, അസിസ്റ്റന്റ് സ്റ്റോർ ഹെഡ് മറ്റു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |