SignIn
Kerala Kaumudi Online
Sunday, 20 October 2024 7.39 AM IST

വൈദ്യുതി അപകടസാധ്യത അറിയിക്കാൻ വാട്സാപ്

Increase Font Size Decrease Font Size Print Page
kseb

തിരുവനന്തപുരം:മഴക്കാലത്ത് വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അപകടസാധ്യത അറിയിക്കാൻ കെ.എസ്.ഇ.ബി. വാട്സ് ആപ് സംവിധാനം തുടങ്ങി.എമർജൻസി നമ്പരായ 94 96 01 01 01 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്.

അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം,പോസ്റ്റ് നമ്പർ,സെക്ഷൻ ഓഫീസിന്റെ പേര്,ജില്ല,വിവരം അറിയിക്കുന്നയാളുടെ പേര്,ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വാട്സ് ആപ് അയക്കേണ്ടത്.കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് ഉടനടി നടപടിയെടുക്കും.

കഴിഞ്ഞവർഷം കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട 123അപകടങ്ങളുണ്ടായി.അതിൽ 54പേരാണ് മരിച്ചത്. 2022ൽ 164അപകടങ്ങളിൽ 64പേരും മരിച്ചു.9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണെന്നും പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിലാണ് വിളിക്കേണ്ടതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.