SignIn
Kerala Kaumudi Online
Sunday, 14 July 2024 3.43 AM IST

'സംഭരണ വിതരണ കേന്ദ്രം ആരംഭിക്കണം'

കൊടുങ്ങല്ലൂർ: നാളികേര, പച്ചക്കറി കർഷകരെ സഹായിക്കുന്നതിന് കൊടുങ്ങല്ലൂർ കേന്ദ്രമാക്കി സംഭരണ വിതരണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള കർഷക സംഘം പുല്ലൂറ്റ് വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷകർ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതിന് പരിഹാരമുണ്ടായേ തീരൂ. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റും കർഷകസംഘം ഏരിയാ സെക്രട്ടറിയുമായ എം.എസ്. മോഹനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എൻ. വിനയചന്ദ്രൻ, അഡ്വ. മോനിഷ ലിജിൻ, കെ.വി. ബീനജ, വി.പി. സതീഷ്ബാബു, പി.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. കർഷക സംഘം നേതാവും മുതിർന്ന കർഷകയുമായ എൻ. ജയയെ ആദരിച്ചു. പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.